പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം പൂക്കാട് വ്യാപാര ഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഉമ്മർ പി. എൽ അധ്യക്ഷത വഹിച്ചു. കെ. ഭാസ്ക്കരൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ മുതിർന്ന പ്രവാസികളെ ആദരിച്ചു. SSLC, +2 വിജയി കൾക്ക് ഉപഹാരം നൽകി. നാലോളം ലോക റിക്കോർഡുകൾ കരസ്ഥമാക്കിയ കൊച്ചു മിടുക്കി ഐസ ഫാത്തിമയെ അനുമോദിച്ചു.

ശിവദാസന്റെ കുടുംബം ഏർപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായം നിർധന കുടുംബാംഗമായ വിദ്യാർത്ഥിക്ക് നൽകി. ഏരിയാ സെക്രട്ടറി പി. ചാത്തു, പ്രസിഡണ്ട് പി.കെ, അശോകൻ, ശാലിനി ബാലകൃഷ്ണൻ, ശ്രീഷു (ഇൻ കാസ് ഖത്തർ ), പ്രിയേഷ് എൻ. എം (കേളി റിയാദ്), കല്ലിൽ ഇമ്പിച്ചി അഹമ്മദ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി എം.കെ. രാമകൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷാജി മലയിൽ നന്ദിയും പറഞ്ഞു.


