കെയർ പാലിയേറ്റീവിന് എയർ ബെഡ്ഡ് കൈമാറി

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃക സൃഷ്ടിച്ച DYFI നേതൃത്വത്തിൽ ആരംഭിച്ച കെയർ പാലിയേറ്റീവിന് ഹോട്ടൽ ഉടമ സംഭാവന ചെയ്ത എയർ ബെഡ്ഡ് കെയറിന് കൈമാറി. കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവെ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ഉടമയാണ് സൗജന്യമായി ബെഡ്ഡ് നൽകിയത്.
കൊല്ലം ടൗണിൽ നടന്ന ചടങ്ങിൽ സി.പി.ഐ(എം) കൊല്ലം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുഗുണനിൽനിന്ന് DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി. കെ. ഷൈജു ബെഡ്ഡ് ഏറ്റുവാങ്ങി. സുജേഷ് കെ. എം. അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ശ്യാം കൊല്ലം സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.

