പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിന്റെതേന്നാണ് സംശയം. വൈകുന്നേരത്തോടെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്.
നവജാത ശിശുവിന്റെ മൃതദേഹം ആണെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. മൃതദേഹം കണ്ട റെയില്‍വേ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. അന്വേഷണം തുടങ്ങിയതായി ഡി വൈ എസ് പി ജിഡി വിജയകുമാര്‍ അറിയിച്ചു. റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞതാവാം മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

