KOYILANDY DIARY

The Perfect News Portal

പാരീസില്‍ ഭീകരാക്രമണം : 150 മരണം

പാരീസ് : ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ 7 സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ ഓട്ടോമെറ്റിക്ക് തോക്കുപയോഗിച്ച് നടത്തിയ വെടിവെയ്പില്‍ ഒട്ടേറെപേര്‍ കൊല്ലപ്പെടുകയും മധ്യ പാരീസിലെ ബാറ്റാക്‌ളാന്‍ പാരീസിലെ തീയറ്ററില്‍ ആക്രമകാരികള്‍ ബന്ദിയാക്കപ്പെട്ട 100 പേരെയും കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീയറ്ററിന് പുറത്ത് 5 സ്‌ഫോടനങ്ങള്‍ നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.