KOYILANDY DIARY.COM

The Perfect News Portal

പായ്ക്കറ്റില്‍ കിട്ടുന്നതെല്ലാം പാലല്ല: മായം കലര്‍ന്ന പാലാണെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: പായ്ക്കറ്റില്‍ കിട്ടുന്നതെല്ലാം പാലല്ല. കേരളത്തിലെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേറ്റാനെത്തുന്നതിലേറെയും അന്യ സംസ്ഥാനത്ത് നിന്നുള്ള മായം കലര്‍ന്ന പാലാണെന്ന് റിപ്പോര്‍ട്ട്. പലതിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് രാസപരിശോധനാ ഫലം വ്യക്തമാക്കുന്നത്. മലയാളിയുടെ പാലിന്റെ ആവശ്യകതയെ ലക്ഷ്യംവച്ചാണ് കൃത്രിമ പാല്‍ എത്തുന്നത്. ആഘോഷ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാല്‍ കേരളത്തിലെത്തുന്നത്. ആന്ധ്രാ, തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത പായ്ക്കറ്റ് പാല്‍ ഇവിടെ എത്തുന്നത്.

മില്‍മ പായ്ക്കറ്റ്പാലിനോട് സാമ്യം തോന്നുന്ന വിധത്തിലാണ് ഈ പായ്ക്കറ്റുകളുടെ നിര്‍മാണവും വിതരണവും. മില്‍മ പായ്ക്കറ്റ് പാലിന്റെ അതേവിലയ്ക്കാണ് വില്‍പ്പന. മില്‍മ പായ്ക്കറ്റ് 500 മില്ലി ലിറ്റര്‍ അളവുള്ളതാണെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പായ്ക്കറ്റില്‍ 450 മില്ലിലിറ്റര്‍ മാത്രമേ ഉണ്ടാകൂ. ഫ്രിഡ്ജില്‍ വെച്ചില്ലെങ്കിലും ഈ പാല്‍ പെട്ടെന്ന് കേടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തലച്ചോറിനെവരെ മരവിപ്പിക്കുന്ന ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങിയ പെട്ടെന്ന് കേടാകാതിരിക്കാനുള്ള ലായനികളാണ് പാലില്‍ കലര്‍ത്തുന്നത്. തമിഴ്നാട്ടിലെ ചില ഫാമുകളില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ കിട്ടും.

ഈ പാല്‍ ആവശ്യക്കാര്‍ക്ക് അവിടുന്ന് തന്നെ പായ്ക്കറ്റുകളില്‍ നിറച്ച്‌ കൊടുക്കാനും സംവിധാനമുണ്ട്. പാലിന് ഡിമാന്റ് ഉയരുമ്പോള്‍ യഥാര്‍ത്ഥ പാലിനൊപ്പം കൃത്രിമ പാല്‍ ഉണ്ടാക്കി പായ്ക്കറ്റില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. പാല്‍പ്പൊടിയും ചില രാസപദാര്‍ത്ഥങ്ങളും ചേര്‍ത്താണ് കൃത്രിമ പാല്‍ ഉണ്ടാക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാനും പിടിച്ചാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ രക്ഷപെടാനും ഇവര്‍ക്ക് കഴിയും. ഇതിന് പിന്നില്‍ വലിയൊരു സംഘംതന്നെയുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ ലിറ്ററില്‍ 20 മുതല്‍ 25 രൂപയ്ക്ക് വരെ ക്രിത്രിമ പാല്‍ കിട്ടും.

Advertisements

ഇരട്ടി ലാഭം കിട്ടുന്ന ഈ കച്ചവടം ലക്ഷ്യമാക്കി കൂടുതല്‍ പേര്‍ തമിഴ്നാട്ടില്‍ എത്തുന്നതായാണ് വിവരം ലഭ്യമാകുന്നത്. ഓണവിപണി ലക്ഷ്യമാക്കി കൃത്രിമ പാല്‍ നിര്‍മാണം നടത്താന്‍ മാസങ്ങള്‍ക്ക് മുന്‍പേ തമിഴ്നാട്ടില്‍ എത്തിയവരുമുണ്ട്.

 പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുനിന്നുമാണ് കൃത്രിമ പാലും തൈരും വിപണിയിലെത്തുന്നു.
തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പാല്‍പ്പൊടിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് പാള നിര്‍മ്മിക്കുന്നത്.
ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം വ്യാജ പാലാണ് ഉപയോഗിക്കുന്നത്.
കൊഴുപ്പധികം, പെട്ടെന്നു കേടാകില്ല, വിലക്കുറവ് എന്നിവയാണ് കച്ചവ
ടക്കാരെ വ്യാജപാല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
 രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഈ പാലിന്റെ ഉപയോഗം കരള്‍, ഉദര രോഗങ്ങള്‍ക്കിടയാക്കുന്നു.

” മില്‍മയുടേതെന്ന വ്യാജേന കൃത്രിമ പാല്‍ വിപണിയിലെത്തിച്ച്‌ വിറ്റഴിക്കുന്നതിനെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്” എന്നും മില്‍മ അധികൃതര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *