പള്ളിക്കര ഫ്ളോർമിൽ – പൂവ്വത്താടി റോഡ് ഉദ്ഘാടനം ചെയ്തു

തിക്കോടി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കര 4 -ാം വാർഡിലെ ഫ്ളോർമിൽ-പൂവ്വത്താടി റോഡ് ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് തനത് ഫണ്ടി നിന്ന് അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പണി പൂർത്തിയാക്കിയത്. ഉദ്ഘാടനം വാർഡ് മെമ്പർ ദിബിഷ നിർവ്വഹിച്ചു. തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.

വികസന സമിതി കൺവീനർ കെ.കെ. രാഘവൻ, വികസന സമിതി അംഗങ്ങളായ ബിജു കേളോത്ത്, കെ.കെ സുകുമാരൻ, ബിജോഷ് കണ്ടിയിൽ, മനോജ് എടവന, റോഡ് ഗുണഭോക്തൃ സമിതി അംഗങ്ങളായ നാസർ കണ്ടിയിൽ, വാസു കാഞ്ഞിരോളി, ഷബീർ വള്ളിൽ, ചന്ദ്രൻ വായാടി തുടങ്ങിയവര്‍ സംബന്ധിച്ചു.


