KOYILANDY DIARY

The Perfect News Portal

പറഞ്ഞതെല്ലാം സത്യം; സി ഡി അപ്രത്യക്ഷമായത്‌ തന്നെയെന്ന്‌ ബിജു

പറഞ്ഞതെല്ലാം നൂറില്‍ നൂറ്‌ ശതമാനവും സത്യമാണെന്നും സി ഡി അപ്രത്യക്ഷമായത്‌ തന്നെയാണെന്നും ബിജു രാധാകൃഷ്‌ണന്‍. തന്നേക്കാള്‍ വലിയ അധികാരികള്‍ ഉള്ളപ്പോള്‍ തനിക്ക്‌ എന്തു ചെയ്യാന്‍ കഴിയുമെന്നും ബിജു ചോദിച്ചു. രാവിലെ 11 മണിക്ക്‌ ബിജുവിനെ സോളാര്‍ കമ്മീഷന്‌ മുന്നില്‍ വീണ്ടും എത്തിച്ചു.

കോയമ്പത്തൂരില്‍ സി ഡി തേടിപ്പോയതിന്‌ ശേഷം ഇന്ന്‌ പുലര്‍ച്ചെയോടെയാണ്‌ ബിജുവിനെ എറണാകുളത്തെ സബ്‌ജയിലില്‍ തിരിച്ചെത്തിച്ചത്‌. കമ്മീഷന്‍ അനുവദിച്ചാല്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ സി ഡി ഹാജരാക്കാം.