പരിശീലനം പൂർത്തിയാക്കിയ SPC കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു
.
ഉള്ള്യേരി: പരിശീലനം പൂർത്തിയാക്കിയ എസ് പി സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. പാലോറ എച്ച് എസ് എസിലെ നാലാമത് ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ പാസിങ്ങ് ഔട്ട് പരേഡാണ് നടന്നത്. 44 സീനിയർ കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. അത്തോളി സ്റ്റേഷൻ ഇൻസ്പക്ടർ ഓഫ് പോലീസ് ടി.കെ.ജിതേഷ് പരേഡ് ഇൻസ്പക്ഷൻ ചെയ്യുകയും സത്യവാചകം ചൊലിക്കൊടുക്കുകയും ചെയ്തു. പൗരബോധവും, ലക്ഷ്യബോധവും, കാര്യശേഷിയും, സേവന സന്നദ്ധതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു യുവ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ് സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പ്രിൻസിപ്പൽ ടി.പി. ദിനേശൻ, ഹെഡ്മാസ്റ്റർ കെ.കെ. സത്യേന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് ടി.എം. സത്യൻ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. കേഡറ്റുകളായ പി. പ്രാർഥനയും, എ.എസ്. അഭിനവും, കമാൻഡർമാരായ പരേഡിന് പ്ലാറ്റൂൺ ലീഡർമാരായി നിവേദ്.എസ്.ദേവും, എസ്.ആർ. മായാലക്ഷ്മിയും ലീഡ് ചെയ്തു. പരിശീലന കാലത്ത് മികച്ച പ്രകടനം, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് എന്നിവ നേടിയ കേഡറ്റുകൾക്കും പുരസ്കാരം സമ്മാനിച്ചു. ഇൻസ്ട്രക്ടർമാരായ സി.പി. ഹരിദാസ്, ഇ.എം. ധനേഷ്, എം.വി. ഫസലുന്നീസ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


