പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ഫിബ്രവരി 1ന് സമാപിക്കും

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം ഫിബ്രവരി 1ന് സമാപിക്കും. 27ന് ശനിയാഴ്ച രാത്രി ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തിന് ശേഷം
28ന് വിദ്യാമന്ത്ര പുഷ്പാർച്ചനയും വൈകീട്ട് നടന്ന ശീവേലി എഴുന്നളളിപ്പ്, 1008 പന്തം തെളിയിക്കൽ, കലാമണ്ഡലം രതീഷ്, കല്ലൂർ ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇരട്ട തായമ്പകയും ഉൾപ്പെടെ വർണ്ണാഭമായ നിരവധി പരിപാടികളും നടന്നു.
29-ന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി 8.30-ന് വൈക്കം വിജയ ലക്ഷ്മി നയിക്കുന്ന ഗാനമേള. 30-ന് വലിയ വിളക്ക്, കുട്ടിച്ചാത്തന്‍ തിറകള്‍, 31-ന് താലപ്പൊലി, ആറാട്ട് കുട വരവ്, ഫെബ്രുവരി ഒന്നിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

