പന്തലായനിയില്‍ പകല്‍വീടിന് സ്ഥലം ഏറ്റെടുത്തു

കൊയിലാണ്ടി: നഗരസഭയിലെ പന്തലായനി 14ാം ഡിവിഷനില്‍ പകല്‍വീട് നിര്‍മ്മിക്കാനായി സ്ഥലം സൗജന്യമായി നല്‍കി. അരീയില്‍ ദാമോദരന്‍ നായരും കുടുംബവും സൗജന്യമായി നഗരസഭക്ക് വിട്ടുനല്‍കിയ ഭൂമിയുടെ രേഖകള്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഏറ്റുവാങ്ങി.
നഗരസഭാംഗം പി.കെ.രാമദാസന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം വി.കെ.രേഖ, ടി.കെ.ചന്ദ്രന്‍, സി.സത്യചന്ദ്രന്‍, എം.വി.ബാലന്‍, അരീയില്‍ ബാബു, സി.അപ്പുക്കുട്ടി, എന്‍.സി.സത്യന്‍ എന്നിവര്‍ സംസാരിച്ചു.

