KOYILANDY DIARY

The Perfect News Portal

ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ചരമ വാർഷിക പരിപാടികൾ മാർച്ച് 15 മുതൽ

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ആദര പരിപാടികൾ 2022 മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ വിവിധ കേന്ദ്രങ്ങളിൽ അമ്പതോളം കേന്ദ്രങ്ങളിൽ ആദര സദസ്സുകൾ സംഘടിപ്പിക്കും. മാർച്ച് 15ന് അനുസ്മരണ സദസ്സുകൾക്ക് തുടക്കം കുറിക്കും. ചേലിയ കഥകളി വിദ്യാലയത്തിലാണ് ആദ്യ സദസ്സ് അരങ്ങേറുന്നത്. ഗുരുവിന്റെ പ്രതിമ അനച്ഛാദനം, കലാപരിശീലനം എന്നിവ നടത്തുന്നു, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കഥകളി രംഗത്തെ യുവ വാഗ്ദാനങ്ങൾക്ക് ഗുരു ചേമഞ്ചേരി അവാർഡ് തുടങ്ങി നിരവധി പരിപാടികൾ ഗുരുവിൻ്റെ ഓർമ്മ നില നിർത്തുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഓർമ്മ 2022 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ പരിപാടിയുടെ ലോഗോ പ്രകാശനം ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൻ ലോഗോ ഏറ്റുവാങ്ങി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അധ്യാപകൻ സുരേഷ് ഉണ്ണിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി എം കോയ, യൂ.കെ രാഘവൻ, എൻ വി സദാനന്ദൻ, സുരേഷ് ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *