പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷണ വിവരം പാകിസ്താന് ഇന്ത്യക്ക് കൈമാറി

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം സംബന്ധിച്ച പ്രാഥമിക അന്വേഷണ വിവരം പാകിസ്താന് ഇന്ത്യക്ക് കൈമാറി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ച സംയുക്ത അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആക്രമണത്തിനു മുന്‍പ് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ച മൊബൈല്‍ നമ്പറുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന്റെ പങ്ക് സൂചിപ്പിക്കുന്ന രേഖകളും അക്രമികള്‍ പാകിസ്താനിലേക്ക് ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടതിന്റെ തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു.

