KOYILANDY DIARY.COM

The Perfect News Portal

പടിഞ്ഞാറിടത്ത് കുടിവെള്ള പദ്ധതി ടാങ്ക് തകർന്നു

കൊയിലാണ്ടി; നഗരസഭയിലെ പടിഞ്ഞാറിടത്ത് കുടിവെള്ള പദ്ധതിയുടെ 5000 ലിറ്റർ വാട്ടർ ടാങ്ക് നടു പിളർന്നു. മോട്ടർ ഉപയോഗിച്ച് പമ്പിംഗ് നടക്കുന്നതിനിടയിലാണ് നടു പിളർക്കെ തകർന്നത്. 30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി. വാർഡ് 27 ലാണ് കിണറും ടാങ്കും സ്ഥിതി ചെയ്യുന്നത്. വാർഡ് 26 ലും 25 ലുമുള്ള ആളുകളാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളത്തെ ആശ്രയിക്കുന്നത്. കണ്ടൽ പ്രദേശവാസികളാണ് മിക്ക കുടുംബങ്ങളുo. ശുദ്ധജലം കിട്ടാത്ത പ്രദേശമാണ് ഇവിടെ. വാർഡ് കൗൺസിലർമാരായ കെ. ഷിജു മാസ്റ്റർ, വി. എം. സിറാജ്, പി. ബിന്ദു എന്നിവർ സ്ഥലം സന്ദർശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *