KOYILANDY DIARY

The Perfect News Portal

നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഉണ്ടാകില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇറക്കി. ഇതോടെ 75ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല. ഇതിനെതിരെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ പുറത്തിറക്കി.

നവംബര്‍ 28ന് ചേര്‍ന്ന ഭരണ സമിതിയോഗ തീരുമാനത്തിലാണ് ജനുവരി മുതല്‍ നോണ്‍ എസി തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 75 ഓളം തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ല. തീരുമാനത്തിനെതിരെ സര്‍ക്കാരിനെ സമീപിക്കുമെന്ന് അവര്‍ അറിയിച്ചു.

Advertisements

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവുമധികം നോണ്‍ എസി തിയേറ്ററുകളുളളത്. ഈ ജില്ലകളില്‍ തിയേറ്ററുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും നിരവധി പേരുടെ ഉപജീവനമാര്‍ഗത്തെ സാരമായി ബാധിക്കുമെന്ന് ഇവര്‍ പറഞ്ഞു.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, നോണ്‍ എസി തിയേറ്ററുകളിലേക്ക് ആളുകള്‍ കയറുന്നില്ലെന്നും തിയേറ്ററുകളില്‍ റിലീസിംഗ് ഉണ്ടാകില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നതായും വിതരണക്കാരുടെ സംഘടനയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *