KOYILANDY DIARY.COM

The Perfect News Portal

നെ​ടു​മ്പാശേരിയില്‍ വാഹനാപകടം: രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍​ജ് ഐ​ടി​സി​യി​ല്‍ എ​ക്സ് റേ ​വെ​ല്‍​ഡിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

അ​ത്താ​ണി ചെ​ങ്ങ​മ​നാ​ട് റോ​ഡി​ല്‍ പു​ത്ത​ന്‍​തോ​ട് വ​ള​വി​ല്‍ രാ​വി​ലെ എ​ട്ടി​നാ​യിരുന്നു അപകടം. എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു വ​ശ​ത്തേ​ക്ക് ബൈക്ക് വെ​ട്ടി​ച്ചു​മാ​റ്റി​യ​പ്പോ​ള്‍ മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ വി​വാ​ഹ​ത്തി​ന് പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൃ​ത​ദേ​ഹങ്ങള്‍ ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യിലേക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *