നെൽകൃഷി കടുത്ത പ്രതിസന്ധിയിലേക്ക്

മേപ്പയ്യൂർ: കണ്ടഞ്ചിറ പാടശേഖരത്തിന് സമാന്തരമായിക്കിടക്കുന്ന കരുവോടു ചിറയുടെ മേൽഭാഗമായ കഴുക്കോട് പാടശേഖരത്തിൽ നെൽക്കൃഷി കടുത്ത പ്രതിസന്ധി നേരിടുന്നു. നൂറേക്കറോളമുള്ള ഈ പാട ശേഖരത്തിൽ ഒട്ടേറെപ്പേർ നെൽക്കൃഷിയെ സജീവമാക്കുന്നവരാണ്. ഇതിൽത്തന്നെ ഭൂരിഭാഗവും പാട്ടത്തിനെടുത്തും മറ്റുള്ളവർ സ്വന്തം വയലിലും കൃഷി ചെയ്യുന്നവരാണ്.

മനുഷ്യാധ്വാനവും കൃഷിച്ചെലവും വൻതോതിൽ വർധിച്ചിട്ടും കൃഷി ഒരുവികാരമായതിനാലാണ് നഷ്ടം സംഭവിച്ചിട്ടും ഇക്കൂട്ടർ രംഗത്ത്പിടിച്ചുനിൽക്കുന്നത്. പഞ്ചായത്തിലെ പതിനാല് പാടശേഖരങ്ങളുടെ വിസ്തീർണമിപ്പോൾ ആയിരത്തഞ്ഞൂറ് ഏക്കറായി കുറഞ്ഞിട്ടുണ്ട്.


