KOYILANDY DIARY.COM

The Perfect News Portal

നെസ്റ്റ് പവലിയന്‍ ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി> കൊയിലാണ്ടിയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂജില്ലാ കലോത്സവ മേളയോടനുബന്ധിച്ച് സ്വാന്തനം പരിചരണ രംഗത്തെ ശ്രദ്ധേയമായ കൂട്ടായ്മയായ നെസ്റ്റിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പവലിയന്‍ ശ്രദ്ധേയമാകുന്നു. ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍സ് വിത്ത് ചാലഞ്ചേഴ്‌സിന്റെ ഡിപ്പാര്‍ട്ടെമെന്റ് ഓഫ് ലേണിംഗ്  ഡിസബിലിറ്റി തയയാറാക്കിയ പഠന വൈകല്യവുമായി ബന്ധപ്പെട്ട പ്രദര്‍ശനം, സെന്ററിലെ കുട്ടികളുടെ രക്ഷിതാക്കളും നിര്‍മ്മിച്ച് ആഭരണങ്ങള്‍, നെസ്റ്റിലെ കുട്ടികള്‍ വരച്ച ചിതരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗ്രീറ്റഗ് കാര്‍ഡ്, പേപ്പര്‍ ഉപയോഗിച്ച് പേന, നെസ്റ്റ് കലണ്ടര്‍, കൊയിലാണ്ടി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍. എസ്. എസ്. വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച് തുണി സഞ്ചി എന്നിവയുടെ വില്‍പ്പന, സൗജന്യ ബി. പി, ഷുഗര്‍ പരിശോധന തുടങ്ങിയവയാണ് പവലിയനില്‍ സജ്ജീകരിച്ചിട്ടുള്ളത്.  പവലിയന്റെ ഉദ്ഘാടനം കോഴിക്കോട് ഡി. ഡി. ഇ. ഡോ: ഗരീഷ് ചോലയില്‍ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെയ സത്യന്‍ അദ്ധ്യക്ഷതവഹിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍, കൊയിലാണ്ടി എ. ഇ. ഒ. ജവഹര്‍ മനോഹര്‍, ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വത്സല, ഊര്‍മ്മിള ടീച്ചര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി. സത്യചന്ദ്രന്‍ സ്വാഗതവും നെസെറ്റ് സെക്രട്ടറി ആര്‍. പ്രമോദ് നന്ദിയും പറഞ്ഞു.
Share news