നെല്ല്യാടി നാഗകാളി ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വടക്കെ മലബാറിലെ പുണ്യപുരാതന നാഗക്ഷേത്രമായ നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തില്‍ മഹോത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ക്ഷേത്രമഹോത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ എളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വവും നാഗപ്പാട്ട്
മഹോത്സവത്തിന് പാലക്കാട് മണ്ണൂര്‍ ബാലകൃഷ്ണന്‍ പള്ളുവന്‍ നേതൃത്വവും നല്‍കും.
ഫിബ്രവരി 23ന് ശിവമണി അഷ്ഠനാഗക്കളം, 24ന് സന്താനക്കളം, 25ന് നാഗഭൂതക്കളം, 26ന് കരിക്കിടിയും കൂറവലിയും, നട്ടത്തിറ, മെഗാഷോ,
തിറ മുടിയേറ്റ്, നാഗത്തിറ മുടിയേറ്റ്, 28ന് സമാപന ദിവസം ഗുരു 0വെള്ളാട്ട്, നാഗത്തിന് കൊടുക്കല്‍ എന്നിവ നടക്കും.

