നെല്യാടിപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നെല്യാടിപ്പുഴയുടെ വിവിധ മേഖലയില്‍ നടക്കുന്ന കയ്യേറ്റങ്ങളും മലിനീകരണ ശ്രമങ്ങളും തടയാന്‍ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചു. പ്രതിരോധ കണ്വെന്ഷന് മുചുകുന്ന് ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എന്‍.കെ. ശ്രീനിവാസന്(ചെയര്‍), സുധാകരന് (കണ്), ചൂക്കോത്ത് ബാലന് നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. സി.കെ. ബാബു, ബാലകൃഷ്ണന് പരപ്പില്‍, പാലോളി സുധാകരന്, കൊല്ലന്‍കണ്ടി വിജയന്, കെ.എം.സുരേഷ് ബാബു, കുട്ട്യാലി, വി.വി. സന്തോഷ്, രാമകൃഷ്ണന് പെരുങ്കുനി, റീജ എന്നിവര്‍ സംസാരിച്ചു.
