നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. പ്രതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. സുഹൃത്ത് ബിനുവുമായി ഒന്നിച്ചാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്നാണ് സൂചന. ഹരികുമാറിന്റെ സഹോദരനോട് ഓഫീസിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിയ്ക്ക് വധ ഭീഷണിയുണ്ടായി. സംഭവം പൊലീസിനോട് പറഞ്ഞതിന്റെ പേരിലാണ് ഭീഷണിയെന്നും സാക്ഷിയായ ഹോട്ടലുടമ പറഞ്ഞിരുന്നു. കച്ചവടം നിര്‍ത്തേണ്ട ഗതികേടിലാണെന്നും ഹോട്ടലുടമ മാഹിന്‍ വ്യക്തമാക്കിയിരുന്നു.

