നൃത്ത പഠന ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: ലോക നൃത്ത ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കാട് കലാലയം നൃത്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ത്രിദിന നൃത്ത പഠന ക്യാമ്പ് തുടങ്ങി. കഥകളി നടൻ കലാമണ്ഡലം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ശിവദാസ് ചേമഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുനിൽ തിരുവഞ്ചൂർ, ബാലൻ കുനിയിൽ, ഡോ.ലജ്ന, ശശിലേഖ എന്നിവർ സംസാരിച്ചു.
തുടർന്ന് ആധുനിക നൃത്തത്തെ കുറിച്ച് പൂജ ശബരീനാഥ് (ബാംഗ്ളൂർ) ക്ലാസ്സെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഡോ.രജിതാരവി കലാമണ്ഡലം, ജനാർദ്ദനൻ വാടാനപ്പള്ളി, ഗോത്ര സംഘം തലവൻ രവി ബേഗുർ, ത്രീജിൽ ബാബു, ഡോ. ലത ഇടവലത്ത്, സത്യൻ മേപ്പയ്യൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കും.

