KOYILANDY DIARY

The Perfect News Portal

നീറ്റ്‌ പരീക്ഷയ്‌ക്ക്‌ സിബിഎസ്‌ ഇ ഡ്രസ്‌കോഡ്‌ പുറത്തിറക്കി

ഡല്‍ഹി> മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ( നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്)പരീക്ഷയ്‌ക്കുള്ള ഡ്രസ് കോഡ്‌ സിബിഎസ്‌ഇ പുറത്തിറക്കി . മേയ് ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് നീറ്റ് പരീക്ഷ.

2017ലെ നിര്‍ദ്ദേശങ്ങള്‍തന്നെയാണ്‌ ഇത്തവണയും പിന്തുടരുന്നത്‌. ഇളം നിറത്തിലുള്ള ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാന്‍ പാടുള്ളൂ, ഷൂസ് ധരിക്കരുത് . വസ്ത്രങ്ങളില്‍ വലിയ ബട്ടണുകളോ ബാഡ്ജോ ഉണ്ടാകാന്‍ പാടില്ല. സല്‍വാര്‍, ഉയര്‍ന്ന ഹീല്‍ ഇല്ലാത്തതരം പാദരക്ഷകള്‍ എന്നിവ ധരിക്കാം. പരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആശയവിനിമയോപാധികള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവരാന്‍ പാടില്ല. ജ്യോമട്രിക് ബോക്‌സ്, ഹാന്‍ഡ് ബാഗുകള്‍, ബെല്‍റ്റ്, തൊപ്പി, ആഭരണങ്ങള്‍, വാച്ച്‌ തുടങ്ങിയവയൊന്നും പരീക്ഷാ ഹാളില്‍ കൊണ്ടുവരരുത്.

Advertisements

കഴിഞ്ഞ വര്‍ഷം നടന്ന നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിച്ച വസ്‌ത്രങ്ങള്‍ അഴിച്ചുപരിശോധിച്ചത്‌ വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *