നിർമ്മാണ തൊളിലാളി യൂണിയൻ കൊല്ലം മേഖലാ സമ്മേളനം സി. അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി യൂണിയൻ സി. ഐ.ടി. യു. കൊല്ലം മേഖലാ സമ്മേളനം സി.പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മന്ദമംഗലം പനച്ചിക്കുന്നുമ്മൽ നാരായണൻ നഗറിൽ നടന്ന സമ്മേളനത്തിൽ സി. ഐ. ടി. യു. ഏരിയാ സെക്രട്ടറി എൻ. കെ. ഭാസ്ക്കരൻ, പ്രസിഡണ്ട് എം. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്ന് നൂറോളം പ്രതിനിധികൾ പങ്കെടുത്തു. പി. കെ. ഷൈജുവിനെ സിക്രട്ടറിയായും, എ. മണി പ്രസിഡണ്ടായും, എം. കെ. ബാബുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
