നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

കൊയിലാണ്ടി> ചേമഞ്ചേരി വെറ്റിലപ്പാറയിലെ നിർധനരായ അമ്മയ്ക്കും മകൾക്കും ജനകീയ കൂട്ടായ്മയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് കുമാരി കാർത്തികയ്ക്ക് നൽകി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വീർവീട്ടിൽ, വാർഡ് മെമ്പർ പി.കെ രാമകൃഷ്ണൻ, പാലിയേറ്റീവ് ജില്ലാ സെക്രട്ടറി കെ. മധുസൂദനൻ, അഭയം പ്രസിഡണ്ട് ഇ. ഗംഗാധരൻമാസ്റ്റർ, ജനകീയ കമ്മറ്റി ചെയർമാൻ ഇ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 86 ബാച്ച് തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ, ഫ്രണ്ട്‌സ് വാട്‌സ് ആപ് ഗ്രൂപ്പ്, കൂടാതെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സഹകരിച്ചതിന്റെ ഭാഗമായിട്ടാണ് വീട് നിർമ്മിച്ച് നൽകാൻ സാധിച്ചിട്ടുളളതെന്ന് ജനകീയ കമ്മറ്റി നന്ദിയോടെ അനുസ്മരിച്ചു.
