KOYILANDY DIARY.COM

The Perfect News Portal

നിയമസഭാ കവാടത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ഇന്ന് അവസാനിപ്പിക്കും

നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമലയില്‍ നടന്ന സംഘടിത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ക്രമസമാധാനം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച്‌ 144 പിന്‍വലിക്കണമെന്ന് ആ‍വശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. നിയമസഭ ഇന്നു സമാപിക്കുന്ന സാഹചര്യത്തില്‍ പതിനൊന്നു മണിക്ക് നിയമസഭാകവാടത്തിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി അവസാനിപ്പിക്കും.

തുടര്‍ന്നു 11.15 നു കന്‍ടോന്‍മെന്റ് ഹൗസില്‍ ചേരുന്ന യു ഡി എഫ് നേതൃയോഗത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കും. ശബരിമലയില്‍ 144 ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്നും ബിജെപി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ അക്രമം അ‍ഴിച്ച്‌ വിടുകയും സര്‍ക്കുലര്‍ ഉള്‍പ്പെടെ ഇറക്കി മനപ്പൂര്‍വം കു‍ഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇവരെ തടയുന്നതിനാണ് നിരോധനാജ്ഞയെന്ന് സര്‍ക്കാര്‍ പലതവണ പ്രതിപക്ഷത്തോട് വിശദീകരിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്‍റെ ഉറപ്പുള്‍പ്പെടെ ലംഘിച്ച്‌ തുടര്‍ച്ചയായി സഭ ബഹിഷ്കരിക്കുകയായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *