KOYILANDY DIARY.COM

The Perfect News Portal

നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍:  പയ്യാമ്പലത്തിന് സമീപം പള്ളിയാന്‍മൂല കടല്‍ തീരത്ത് നിന്നും 100 മീറ്റര്‍ അകലെ ട്രോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന 3 ബോട്ടുകള്‍ മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തു.  IND KL 08 MM 1279 (ALIF), KLF 08 MB 160 (MUKKATTIL FISHERIES), IND KL  08 MM 2116 ( SHEMEER MON) എന്നീ ബോട്ടുകളെയാണ് മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് സംഘം പിടികൂടിയത്. ഓരോ ബോട്ടുകളിലെ മത്സ്യങ്ങള്‍ 2000  (ആകെ 6000) രുപയ്ക്ക് ലേലം ചെയ്ത് വിറ്റ് സര്‍ക്കാരിലേക്കടയ്ക്കുകയും ചെയ്തു.

ഇംമ്പൗണ്ടിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന്  നടത്തിയ അഡ്ജൂഡിക്കേഷന്‍ നടപടിയില്‍ കണ്ണൂര്‍ ഡപ്പ്യൂട്ടീ ഡയറക്ടര്‍ ഓഫ് ഫിഷറീസ് (ഇന്‍ ചാര്‍ജ്ജ്) മൂന്ന് ബോട്ടുകള്‍ക്കും  യഥാക്രമം 10000, 10000, 20000 (ആകെ 40000) രൂപ വീതം ഫെെന്‍ വിധിക്കുകയും ചെയ്തു. പരിശോധനയ്ക്ക് അസ്സിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫ് ഫിഷറീസ്  ഷാനവാസ്. ബി, മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്. എെ. ബാബു. വി.ഡി, സിവില്‍ പോലീസ് ഓഫീസര്‍ ഷിനില്‍ വടക്കേക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *