നിപ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ നിപ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വ്യാപിക്കാതിരിക്കാന്‍ ബോധവത്കരണമാണ് വേണ്ടത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരളത്തില്‍ എല്ലായിടവും ജാഗ്രത നിര്‍ദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ നടന്ന നാല് മരണത്തില്‍ മൂന്നും വൈറസ് മൂലം തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം ആദ്യം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലും ലോക ആരോഗ്യ സംഘടനയിലും ബന്ധപ്പെട്ടിരുന്നു. കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചു. എല്ലാ കരുതല്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. ആരോഗ്യമന്ത്രി അവലോകനം നടത്തി. മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ അടക്കം ചികിത്സ സംവിധാനങ്ങള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികിത്സ പ്രശ്‌നമാവില്ല. സ്വകാര്യ ആശുപത്രികള്‍ അടക്കം എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

