KOYILANDY DIARY.COM

The Perfect News Portal

നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടര്‍ച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്‍റെ ഉപദേശമനുസരിച്ച്‌ ആശുപത്രിയില്‍ തുടരുകയായിരുന്നു.

തുടര്‍ പരിചരണം അജന്യക്ക് ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗം ഭേദമായ ഉപീഷിനെ 14 ന് ആശുപത്രി വിടും. ഇരുവരെയും മന്ത്രി ആശുപത്രില്‍ സന്ദര്‍ശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്.

നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും. ഏറ്റവുമൊടുവില്‍ രോഗം ബാധിച്ചയാളില്‍ നിന്ന് പടരാനുള്ള സാധ്യത കൂടി പരിഗണിച്ചാണിത്. മൂന്നാഴ്ചത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ഫലം കണ്ടതിന്‍റെ ആശ്വസത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *