നാലു കാലുകളും രണ്ട് ലിംഗവുമായി കുട്ടി പിറന്നു

ഗോരഖ്പുര്‍: നാലു കാലുകളും രണ്ട് ലിംഗവുമായി കുട്ടി പിറന്നു. ഈ അത്ഭുത ബാലനെ കാണാന്‍ ജനകൂട്ടം ഒഴുകി എത്തുന്നു. എന്നാല്‍ ഇത് ഭ്രൂണാവസ്ഥയില്‍ത്തന്നെ ഇരട്ടകള്‍ ഒന്നിച്ചുചേരുന്ന പാരാസൈറ്റിക് ട്വിന്‍ എന്ന അപൂര്‍വ ജനിതകാവസ്ഥയാണ് ഈ കുഞ്ഞിന്റേതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഗോരഖ്പുരിലാണ് സംഭവം നടന്നത്.തൊഴിലാളിയായ ബുല്‍ഹാന്‍ നിഷാദ് രംഭ ദമ്പതികള്‍ക്കാണ് ജനിതക പ്രശ്‌നമുള്ള കുഞ്ഞ് ജനിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ രണ്ടുകാലുകളും ഒരു ലിംഗവും വേര്‍പെടുത്താനായേക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതെ സാമ്യം അതിനുള്ള സൗകര്യം ഗോരഖ്പുരില്‍ ഇല്ലാത്തതിനാല്‍ ലഖ്‌നൗവില്‍ പോവണം. എന്നാല്‍ അതിനുള്ള സാമ്ബത്തിക ശേഷി ഈ ദമ്പതികള്‍ക്കില്ല. ഇരട്ടകളിലൊന്നിന്റെ പൂര്‍ണമായി വികസിക്കാത്ത ശരീരഭാഗങ്ങള്‍ വളര്‍ച്ചയെത്തിയ ശരീരത്തോട് കൂടിച്ചേരുന്ന അത്യപൂര്‍വമായ വൈകല്യമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെ അധികമുള്ള ഭാഗങ്ങള്‍ ഒഴിവാക്കുകയല്ലാതെ ഇതിന് വേറെ മാര്‍ഗമില്ല.

