KOYILANDY DIARY

The Perfect News Portal

നാരങ്ങാ നീരിലുള്ള അപകടം അറിയാതെ പോകരുത്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും നാരങ്ങ സഹായിക്കുമെന്ന് നമുക്കറിയാം. മാത്രമല്ല നാരങ്ങ വെള്ളം നമ്മള്‍ ഈ കാലത്ത് നല്ലതുപോലെ കഴിക്കാറുമുണ്ട്. എന്നാല്‍ നാരങ്ങ വെള്ളമല്ല ശുദ്ധമായ നാരങ്ങ നീര് തന്നെയാണ് നമുക്ക് പ്രശ്‌നമുണ്ടാക്കുന്നത് എന്നതാണ് സത്യം.

എന്നാല്‍ നാരങ്ങാ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ നാരങ്ങ നീരിന്റെ ഉപയോഗം അല്‍പം സൂക്ഷിച്ചു വേണം. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് നാരങ്ങ നീരിന്റെ ഉപയോഗം ഉണ്ടാക്കുന്നതെന്ന് നോക്കാം.

നാരങ്ങ നീര് പലരും പല്ലിനെ വെളുപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഇനാമലിന് തേയ്മാനമുണ്ടാക്കുകയും പല്ലിന്റെ നിറത്തെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇനി നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

Advertisements

നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതിന് നാരങ്ങ നീര് കാരണമാകുന്നു. നാരങ്ങയിലെ സിട്രിക് ആസിഡ് ആണ് ഈ പ്രശ്‌നത്തിനു കാരണക്കാരന്‍. നാരങ്ങ വെള്ളം ഇതിന് നല്ലതാണ് എന്നാല്‍ ഇതില്‍ ചേര്‍ക്കുന്ന നാരങ്ങ നീരില്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്.

കട്ടന്‍ചായയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് വയറുവേദനയെ ഇല്ലാതാക്കുന്നു. എന്നാല്‍ വയറുവേദനയുടെ പേരില്‍ നാരങ്ങ നീര് കഴിയ്ക്കുമ്പോള്‍ അത് വയറുവേദനയ്ക്ക് കാരണമാകുന്നു.

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്കയ്ക്കും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ നാരങ്ങ നീര് കൂടുതലായാല്‍ മൂത്രശങ്ക കൂടുകയും ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.

മുഖക്കുരു മാറാനും മുഖത്ത് നിറം വര്‍ദ്ധിക്കാനും നാരങ്ങ നീര് പുരട്ടുന്നവരുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നാരങ്ങ നീര് മുഖക്കുരു ഉണ്ടാക്കുകയും കൂടുതല്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്കു കാരണം നാരങ്ങ നീരാണ് പലപ്പോഴും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

നാരങ്ങ നീരിന്റെ അമിതോപയോഗം പലപ്പോഴും കിഡ്‌നിയെയും പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് നാരങ്ങ നീര് ഉപയോഗിക്കുന്നത് അല്‍പം കുറയ്ക്കുന്നതാണ് നല്ലത്.