നായാടൻ പുഴ ശുചീകരിച്ചു

കീഴരിയൂർ : കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ നായാടൻ പുഴ ശുചീകരിച്ചു. “തെളിനീരൊഴുകും നവകേരളം” പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിച്ചത്. ജനകീയ കൂട്ടായ്മയിലൂടെയാണ് ശുചീകരണ പ്രവർത്തനം നടന്നത്. പതിറ്റാണ്ടുകളായി നാടിന്റെ നീരുറവയായി നിന്നിരുന്ന നായാടൻ പുഴ പുല്ലും പായലും ചെളിയും നിറഞ്ഞ് ഒഴുക്കു നിലച്ച അവസ്ഥയിലാണ്. കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തെളിനീരിനായി നീരുറവിനൊപ്പം’ പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണയജ്ഞത്തിൽ കുടുംബശ്രീപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, നമ്പ്രത്തുകര ഫെയ്സ് ഗ്രന്ഥാലയം, സംസ്കാര പാലിയേറ്റീവ്, റെസിഡൻസ് അസോസിയേഷൻ, സന്നദ്ധ യുവജനസംഘടനകൾ എന്നിവയുടെ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേനാംഗങ്ങൾ, ആശാവർക്കർമാർ, എൻ.എസ്.എസ്. വൊളന്റിയർമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ, വാർഡ് മെമ്പർ കെ.സി. രാജൻ, ഐ. സജീവൻ, നിഷ വല്ലിപ്പടിക്കൽ, മാലത്ത് സുരേഷ്, കുറുമയിൽ ജലജ, വി. മോളി, ജില്ലാ ശുചിത്വമിഷൻ അസി. കോ-ഓർഡിനേറ്റർ ഉഷാകുമാരി, രാഷ്ടീയപാർട്ടി പ്രതിനിധികളായ വി.വി. ജമാൽ, പി. ഭാസ്കരൻ, ടി.യു. സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.


