നവീകരിച്ച കൊല്ലം ചിറ ഉദ്ഘാടനം നാളെ

കൊയിലാണ്ടി. സംസ്ഥാന സർക്കാർ നബാർഡിന്റെ സഹായത്തോടെ നവീകരിച്ച കൊല്ലം ചിറയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കും. എം.എൽ.എ കെ.ദാസൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി., ഇ.കെ.വിജയൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങിയവർ സന്നിഹിതരാവും.
സംസ്ഥാന കൃഷി വകുപ്പ് നബാർഡിന്റെ സഹായത്തോടെ 3.26 കോടി രൂപ ചെലവഴിച്ചാണ് പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള ചിറയുടെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും അടക്കമുള്ള പ്രവൃത്തി പൂർത്തീകരിച്ചത്. ലഭ്യമായ ഫണ്ട് പൂർണ്ണമായും ചെലവഴിച്ചാണ് ഇപ്പോൾ ഉത്ഘാടനത്തിനായി ഒരുങ്ങുന്നത്. കൂടുതൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി ചിറയെ ആകർഷകമാക്കാനുള്ള പദ്ധതികൾ പിഷാരികാവ് ദേവസ്വം തയ്യാറാക്കി വരുന്നുണ്ട്.
