നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കി നാടെങ്ങും ഓണം ആഘോഷിച്ചു

കൊയിലാണ്ടി: നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കി നാടെങ്ങും ഓണം ആഘോഷിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത്.
കൊരയങ്ങാട് വിക്ടറിയുടെ ആഭിമുഖ്യത്തിൽ അത്യാഹ്ലാദ പൂർണ്ണമാണ് ഓണം ആഘോഷിച്ചത്. പെൺകുട്ടികൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കുമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പുരുഷൻമാരുടെ കമ്പവലി മത്സരവും, സ്ത്രീകൾക്കും, പുരുഷൻമാർക്കുമായി നടത്തിയ മ്യൂസിക്കൽ ബോൾ മത്സരം കാണികളിൽ ആവേശമുണർത്തി.

കുട്ടികൾക്കായി നീന്തൽ മത്സരമായിരുന്നു സംഘടിപ്പിച്ചത്. സമാപന സമ്മേളനം. ഡോ.ഒ.കെ. ബാലനാരായണൻ ഉൽഘാടനം ചെയ്തു. ഡോ.കെ.ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. വി.ആനന്ദകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ പറമ്പത്ത് ബാലൻ, കൗൺസിലർ ഷീബാ സതീശൻ, സി.എസ്.നിഖിൽ, വിജീഷ് ഇ.കെ, സുധി സുധർമ്മൻ, വിനോദ് പി.കെ സംസാരിച്ചു.

ഡി.വൈ.എഫ് ഐ പന്തലായനി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രംഗുൽരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ടി ബേബി, മുൻ കൗൺസിലർ എം. നാരായണൻ, പി.കെ രാഗേഷ് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് കുട്ടികളുടേയും, സ്ത്രീകളുടേയും വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. വിജയികളായവർക്ക് സംസ്‌കൃത സർവ്വകലാശാല അദ്ധ്യാപകൻ ടി. നാരായണൻ മാസ്റ്റർ, സി. കെ. ആനന്ദൻ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഭിഷേക് പി സ്വാഗതം പറഞ്ഞു.
