നരേന്ദ്രമോദിയെ കേരളത്തില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് ചെന്നിത്തല

ദില്ലി: നരേന്ദ്രമോദിയെ കേരളത്തില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു.
ചെന്നിത്തല നരേന്ദ്രമോദിയെ കേരളത്തില്‍ മല്‍സരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. പ്രോട്ടോകോള്‍ ലംഘനം അപലപനീയം എന്നും ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങള്‍ തറക്കലിട്ട പദ്ധതി ഉദ്‌ഘാടനം ചെയ്യുക മാത്രമാണ് ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഫെബ്രുവരി 20നു മുന്‍പ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംഘടന ചുമതലയുള്ളവര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചു കേരള നേതാക്കള്‍ ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തി.

