KOYILANDY DIARY.COM

The Perfect News Portal

നന്തി മേൽപ്പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കേരള ഗ്രാമീൺ ബാങ്ക് മാനേജർ സജയൻ കാപ്പാടിനും, ബൈക്ക് യാത്രക്കാരനായ കോട്ടക്കൽ സ്വദേശി മുസഫിറിനുമാണ് പരിക്കേറ്റത്. സജയൻ കാപ്പാടിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിലും, മുസഫിറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രയിലും പ്രവേശിപ്പിച്ചു. അപകടത്തിനിടയിൽ കാറിൻ്റെ ഭാഗങ്ങൾ തെറിച്ച് വീണാണ് ബൈക്ക് യാത്രക്കാരനായ മുസഫിറിന് പരിക്കേറ്റത്. കാർ പൂർണ്ണമായും തകർന്നു. k L58 U4736 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. തൂത്തുക്കുടിയിൽ നിന്നും ഉപ്പും കയറ്റി വരുകയായിരുന്നു ലോറി. ഗതാഗത തടസ്സത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *