നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് പ്രവൃത്തി ഉടന്‍ ആരംഭിക്കും; കെ. ദാസന്‍ എം.എല്‍.എ

കൊയിലാണ്ടി > ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിക്കൂടിയുള്ള നന്തി–ചെങ്ങോട്ടുകാവ് ബൈപാസ് പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത തരത്തിലുള്ള ന്യായമായ വിലനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭൂമി ഏറ്റെടുത്തുകഴിഞ്ഞാല്‍ വളരെ വേഗം പ്രവൃത്തി ആരംഭിക്കും. കൊയിലാണ്ടി ടൗണിലെ റോഡുവികസനവുമായി ബന്ധപ്പെട്ട് എന്‍ജിനിയര്‍ തലത്തില്‍ ഒരു പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് വലിയ പ്രയാസമുണ്ടാക്കാത്ത തരത്തില്‍—ടൗണിന്റെ ഗുണപ്രദമായ മാറ്റത്തെക്കുറിച്ചുള്ളതാണ് പദ്ധതിയെന്നും എംഎല്‍എ പറഞ്ഞു.
