നടേരി വെറ്ററിനറി സർവ്വകലാശാല സബ്ബ് സെന്റർ ഭൂമി കൈമാറി

കൊയിലാണ്ടി: നടേരി വലിയമലയിൽ വെറ്റിനറി യൂനിവേഴ്സിറ്റിയുടെ സബ് സെന്റർ തുടങ്ങുന്നതിനായി നഹരസഭയുടെ കൈവശമുള്ള സ്ഥലം വിട്ടുനൽകുന്നതിനായുള്ള രേഖകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയെ MLA കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ കൈമാറി. നഗരസഭ ചെയപേഴ്സൺ കെ.പി. സുധ, വികസനകാര്യ സ്റ്റാ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ കെ.എ. ഇന്ദിര എന്നിവർ സമീപം. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് വൈസ് ചാൻസിലർ സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു.

