നടുവത്തൂര്‍ മഹാ ശിവക്ഷേത്രത്തില്‍ വിളക്കുമാടം സമര്‍പ്പിച്ചു

കൊയിലാണ്ടി: നടുവത്തൂര്‍ മഹാ ശിവക്ഷേത്രത്തിലെ വിളക്കുമാടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമര്‍പ്പിച്ചു. നിഷ ചികിത്സാ സഹായഫണ്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ പ്രജീഷ് തുരുത്തിയില്‍ നിന്ന് പഞ്ചായത്തു പ്രസിഡന്റ് കെ.പി. ഗോപാലന്‍ നായര്‍ ഏറ്റുവാങ്ങി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിനെ മന്ത്രി പൊന്നാടയണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കീഴരിയൂര്‍, പി. രാജു, കെ. പ്രവീണ്‍കുമാര്‍, ടി.എം. ജനാര്‍ദനന്‍ നായര്‍, കെ. രവീന്ദ്രന്‍ കിടാവ്, കെ. സുരേന്ദ്രന്‍ കിടാവ്, ടി.വി. വാസു, പി. എം.ഗിരീഷ്‌കുമാര്‍, എം. സജീഷ്‌കുമാര്‍, പി.എം. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
