ദേശീയ പുരസ്കാര ജേതാവ് എം. ജി ബൽരാജ് മാസ്റ്ററെ അനുമോദിച്ചു

കൊയിലാണ്ടി: ദേശീയ പുരസ്കാര ജേതാവ് എം. ജി ബൽരാജ് മാസ്റ്ററെ അനുമോദിച്ചു. മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ പുരസ്കാര ജേതാവായ മുൻ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം. ജി ബൽരാജ് മാസ്റ്ററെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് അനുമോദിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ. കെ. രാജൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് എംജി ബൽരാജിനെ പൊന്നാടയണിയിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ദീപു മൊടക്കല്ലൂർ അനുമോദന പ്രഭാഷണം നടത്തി. സി. ബാലൻ, ബിജിത്ത് ആർ. സി, ക്യാപ്റ്റൻ പി. വി. മാധവൻ, ഉണ്ണി കുന്നോൽ, കെ. കെ ഫാറൂഖ് എന്നിവർ സംസാരിച്ചു.


