ദേശീയ പാതയിൽ തിക്കോടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു


കൊയിലാണ്ടി: ദേശീയ പാതയിൽ തിക്കോടിയിൽ ലോറികൾ കൂട്ടിയിടിച്ചു. രാജസ്ഥാനിൽ നിന്നും മാർബിൾ കയറ്റിയ വരികയായിരുന്ന ട്രെയിലർ ലോറി കൊച്ചിയിൽ നിന്നും തിരിച്ചു പോവുകയായിരുന്ന അമുൽമിൽക്ക് ടാങ്കർ ലോറിയിലിടിച്ചു. മിൽക്ക് ടാങ്കറിൻ്റെ പിറകിൽ അതെ കമ്പനിയുടെ ലോറി കൂട്ടിയിടിച്ചു. ഡ്രൈവർക്ക് പരുക്കേറ്റും. കൊയിലാണ്ടിയില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലിനു ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

ഇന്നു പുലർച്ചെയാണ് സംഭവം. ട്രെയിലറും ടാങ്കറും നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പയ്യോളിയിൽ നിന്നും. ഹൈവേ പെട്രോളിംഗ് പോലീസ്, കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.


