ദേശീയ പാതയിൽ അപകട ഭീഷണി ഉയർത്തി മരക്കൊമ്പ്

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരകൊമ്പ് സ്കൂൾ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. തിരുവങ്ങൂർ കാലി തീറ്റ ഫാക്ടറിക്ക് വടക്ക് വശത്തും വടക്ക് ഭാഗത്തേക്കുള്ള ലിമിറ്റഡ് ബസ്റ്റ് സ്റ്റോപ്പിന് അരികിലായാണ് മരം കടപുഴകി വീഴാൻ നിൽക്കുന്നത്. നിരവധി വിദ്യാർത്ഥികളും, യാത്രക്കാരും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. കൊമ്പ് മുറിഞ്ഞ് വീണാൽ അപകടം ഉറപ്പാണ്. ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
