ദേശീയ ഉപജീവന മിഷൻ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ദേശീയ ഉപജീവന മിഷൻ അയൽക്കൂട്ടങ്ങൾക്കും എ.ഡി.എസുകൾക്കുമുളള റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ വി.കെ അജിത അദ്ധ്യക്ഷത വഹിച്ചു.
റിവോൾവിംഗ് ഫണ്ട് വിതരണോത്ഘാടനം നഗരസഭ വൈസ് ചെയർ പേഴ്സൺ വി.കെ പത്മിനി നിർവ്വഹിച്ചു. നഗരസഭ സിറ്റി മിഷൻ മാനേജർ പി.എം രമ്യ NULM പദ്ധതി വിശദകരണം നടത്തി. സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ എൻ.കെ ഭാസ്ക്കരൻ, വി. സുന്ദരൻ മാസ്റ്റർ, കെ. ഷിജുമാസ്റ്റർ, ദിവ്യ ശെൽവരാജ്, കൺസിലർമാരായ എം. സുരേന്ദ്രൻ, വി.പി ഇബ്രാഹിംകുട്ടി, കനക, CDS ചെയർ പേഴസൺ രൂപ എം.എം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

