KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച സാധനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയെന്നാരോപണം

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച വസ്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയെന്നാരോപണം. മുന്‍ എംഎഎല്‍എ എം പി വിന്‍സന്റ് മുന്‍ മേയര്‍ ഐ പി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴം പച്ചക്കറി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഗോഡൗണിലേക്ക് വസ്തുക്കള്‍ മാറ്റിയെന്നാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് തമിഴ്‌നാട്ടില്‍ നിന്നും ആറുലോഡ് സാധനങ്ങളുമായി വണ്ടികള്‍ എത്തിയത്.പച്ചക്കറികളും പഴങ്ങളും വീട്ടുസാധനങ്ങളുമെല്ലാം ഇതിലുണ്ടായിരുന്നു. എന്നാല്‍ നാലു ലോഡുകള്‍ മാത്രമാണ് കളക്ടറേറ്റില്‍ എത്തിയത്. മറ്റ് രണ്ട് ലോഡുകള്‍ നടത്തറയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി എന്നാണ് നാട്ടുകാരുടെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ സിഐ എത്തി പരിശോധിക്കുകയും സാധനങ്ങള്‍ സീല്‍ ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *