KOYILANDY DIARY

The Perfect News Portal

ദിലീപിന് എന്തെങ്കിലും നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷം: ആഷിഖ് അബു

ദിലീപിന് തന്നോട് എന്തെങ്കിലും നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷമായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്നെ വിമര്‍ശിച്ച ദിലീപ് ആരാധകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആഷിഖ് അബു.

ദിലീപിനെ പിന്തുണച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയ സെബാസ്റ്റ്യന്‍ പോളിനെയും, നടന്‍ ശ്രീനിവാസനെയും വിമര്‍ശിച്ച്‌ ആഷിഖ് അബു രംഗത്തെത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ രോഷത്തിന് ഇടയാക്കിയിരുന്നു. ആഷിഖ് അബുവിന്റെ ഒരു പഴയ ഫെയ്സ്ബുക്ക് പോസ്റ്റെടുത്തായിരുന്നു ദിലീപ് ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചത്.

നടന്‍ ഷൈന്‍ ടോം ചാക്കോയെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും, റീമ കല്ലിങ്കലിനുമെതിരെ ഒരു പത്രം എഴുതിയിരുന്നു. ഈ പത്രത്തിനെതിരെ രംഗത്തുവന്ന ആഷിഖ് ആബു, ഷൈന്‍ ടോം ചാക്കോ തന്റെ സുഹൃത്താണെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ആരാധകര്‍ രംഗത്തെത്തിയത്.

Advertisements

ആഷിഖ് അബുവിന്റേത് ഇരട്ടത്താപ്പാണെന്നും, മലയാള സിനിമയില്‍ ദിലീപിനെതിരായ ഗൂഢാലോചനയില്‍ താങ്കള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നുവെന്നും ദിലീപ് ആരാധകര്‍ ആരോപിച്ചു. ഇതിന് മറുപടി നല്‍കുകയായിരുന്നു ആഷിഖ് അബു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപ്പെടുമെന്നും, താന്‍ എന്നും അവള്‍ക്കൊപ്പവും, നീതിക്കൊപ്പവുമാണെന്നും ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിലീപിനും അദ്ദേഹത്തിന്റെ സഹോദരനും, സുഹൃത്തെന്ന നിലയിലുള്ള എല്ലാ പിന്തുണയും താന്‍ നല്‍കിയിരുന്നുവെന്നും, എന്തെങ്കിലും തരത്തില്‍ തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പദ്മിനിയ്ക്ക് ശേഷമായിരിക്കുമെന്നും ആഷിഖ് അബു പറയുന്നു.

ആഷിഖ് അബു ഫെയ്സ്ബുക്കില്‍ കുറിച്ചത്

മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും.
ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൌണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്ബസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തില്‍ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പദ്നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.

Leave a Reply

Your email address will not be published. Required fields are marked *