തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
വയനാട്: കുടിവെള്ളം സംഭരിക്കാന്‍ പോയ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. കല്‍പ്പറ്റ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. ജോലിക്കിടെ തൊഴിലാളികള്‍ക്ക് നല്‍കാനായി കാട്ടില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ പോയപ്പോഴാണ് കാട്ടാന അക്രമിച്ചത്.ഏറെ സമയമായിട്ടും മണി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സംഘമാണ് കാടിനുള്ളില്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം കാട്ടില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതിന് ശേഷമാണ് മണിയുടെ മൃതദേഹം കരാട്ടില്നിന്നും മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
