KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധം

തിക്കോടി : കേന്ദ്ര നയത്തിൻ്റെ ഭാഗമായി എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിക്കോടിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിഷേധിച്ച് മൂന്നാം വാർഡി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. NREG വർക്കേഴ്സ് യൂണിയൻ CITU ഏരിയ കമ്മിറ്റിയംഗം  എംസി നൗഷാദ് സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രനില സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജാനകി. ശ്രീജലജ. മിനി. ബിജു. ശ്രീനിഷ എന്നിവർ നേതൃത്വം നൽകി.

ആഗസ്റ്റ് 1 മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ ഒരു സമയം എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കുക. പണി ആയുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക. ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉയർന്നു. തൊഴിലുറപ്പ് നിയമം സംരക്ഷിക്കാൻ മുഴുവൻ തൊഴിലാളികളും ഒന്നിച്ചണിചേരണമെന്ന ആഹ്വാനംചെയ്താണ് സമരം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *