KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളി കര്‍ഷകത്തൊഴിലാളി ഐക്യദാര്‍ഢ്യദിനം ആചരിച്ചു

കോഴിക്കോട് > കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ സംഭരണ വില ലഭ്യമാക്കണമെന്നും കര്‍ഷകത്തൊഴിലാളികള്‍ക്ക് സമഗ്രമായ സുരക്ഷിതത്വ നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി കര്‍ഷകത്തൊഴിലാളി ഐക്യദാര്‍ഢ്യദിനം ആചരിച്ചു. അഖിലേന്ത്യാ കിസാന്‍സഭയും ഓള്‍ ഇന്ത്യാ അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്സ് യൂണിയനും സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയനും സംയുക്തമായാണ് ഐക്യദാര്‍ഢ്യദിനം ആചരിച്ചത്‌.ഇതിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടന്നു.

1982 ജനുവരി 19ന് തൊഴിലാളികര്‍ഷക ഐക്യ അടിസ്ഥാനത്തില്‍ നടത്തിയ ദേശീയ പണിമുടക്കിന്റെ 35ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി. 10 പേരാണ് അന്നത്തെ പണിമുടക്കില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

സ്റ്റേഡിയത്തിന് സമീപത്ത്നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് മുതലക്കുളത്ത് നടന്ന പൊതു സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി. പി. കുഞ്ഞികൃഷ്ണന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. കെ. ദിനേശന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. പി. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി. കെ. മുകുന്ദന്‍ സ്വാഗതം പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *