KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം> സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.പാലങ്ങള്‍ പരിശോധിച്ച്‌ ഫെബ്രുവരി 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോഡ് വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. പ്രാഥമിക പരിശോധനയില്‍ സംസ്ഥാനത്തെ നൂറോളം പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്നാണ് കണ്ടെത്തല്‍.

പാലങ്ങളുടെ ബലക്ഷയത്തിന് മണലെടുപ്പാണ് പ്രധാന കാരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മണലെടുപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പാലങ്ങള്‍ പരിശോധിക്കുന്നതിന് സമഗ്രമായ സംവിധാനമില്ല.പാലങ്ങളുടെ അറ്റകുറ്റപ്പണിക്കും പരിശോധനയ്ക്കുമായി ബജറ്റില്‍ പ്രത്യേക വിഹിതം ഏര്‍പ്പെടുത്തേണ്ടതുണ്ട്.

പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി 500 കോടി രൂപ 20172018 ബജറ്റില്‍ വകയിരുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രത്യേകം പ്രത്യേകം സ്പാനുകള്‍ക്ക് പകരം ഇന്റഗ്രേറ്റഡ് സ്പാനുകളായിരിക്കും ഇനി ഉപയോഗിക്കുക. ജീവനക്കാരുടെ അഭാവം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. 240 അസിസ്റ്റന്റ്‌
എന്‍ജിനിയര്‍മാരുടെയും 1200 ഓവര്‍സിയര്‍മാരുടെയും ഒഴിവുകളുണ്ട്. പിഎസ്സിയുമായി ബന്ധപ്പെട്ട് നിയമന നടപടി ത്വരിത ഗതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *