തേവർ പാടശേഖരസമിതിയുടെ ജൈവ അരി വിപണനം മാർച്ച് 4ന്

കൊയിലാണ്ടി: പന്തലായനി തേവർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ജൈവ അരിയുടെ വിപണനം മാർച്ച് 4ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കുമെന്ന് പാടശേഖരസമിതി അറിയിച്ചു. രാവിലെ 9 മണിക്ക് കേളുഏട്ടൻ മന്ദിരത്തിന് സമീപമാണ് വിപണനം നടക്കുക.
100 ശതമാനം ജൈവവളം ഉപയോഗിച്ച് നടത്തിയ നെൽകൃഷിയൂടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ നിർവ്വഹിച്ചിരുന്നു. 27 ഏക്കർ തരിശ്ഭൂമിയിൽ ഏറെ ശ്രമദാനം നടത്തിയാണ് നെൽകൃഷി ഉൽപ്പാദിപ്പിക്കാൻ തേവർ പാടശേഖരസമിതി തയ്യാറായാത്. പദ്ധതി നടപ്പിലാക്കാൻ വൻ ജനപിന്തുണയാണ് ലഭിച്ചതെന്നും, ആവശ്യക്കാർക്ക് എത്ര അരി വേണമെങ്കിലും ലഭ്യമാക്കുമെന്നും സമിതി അറിയിച്ചു

