തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെ കടിച്ചുകൊന്നു

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് തെരുവുനായ്ക്കള്‍ അഞ്ച് ആടുകളെ കടിച്ചുകീറി കൊന്നു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. വിമുക്തഭടനായ വള്ളിയോത്ത് പന്നിവെട്ടുംചാലില്‍ താമസിക്കുന്ന കക്കാട്ടുമ്മല് മാധവന്റെ ആടുകളാണ് ചത്തത്. വീടിനടുത്ത കാരാട്ടുമ്മല്പറമ്പി ല്‍ കെട്ടിയിട്ടതായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അടുത്തടുത്തായി പത്തോളം ആടുകളെയാണ് കെട്ടിയിട്ടിരുന്നത്. മാധവെന്റ അയല്‍വാസിയായ പന്നിവെട്ടുംചാലില്‍ ആമിനയുടെ ആടിനും മാധവെന്റ ആടിനുമാണ് പരിക്കേറ്റത്.
